SEED News

ആദര്‍ശ് വിദ്യാഭവന്‍ സ്‌കൂളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് ആരംഭിച്ചു

പറവൂര്‍: നന്ത്യാട്ടുകുന്നം ആദര്‍ശ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ ടി. കെ. ഉദയഭാനു പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സി. ആര്‍. പ്രീതി പ്രസംഗിച്ചു. 
 ജന്മ നക്ഷത്ര മരങ്ങള്‍, ഔഷധ ചെടികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍, പൂച്ചെട്ടികള്‍ എന്നിവയെല്ലാം പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. ദീപ നേതൃത്വം നല്‍കി. സീഡ് അഗംങ്ങളായ വിദ്യാര്‍ത്ഥികള്‍ വിവിധതരം ശേഖരിച്ച് നട്ടുപിടിപ്പിച്ചു. 

September 01
12:53 2017

Write a Comment

Related News