reporter News

തുതിയര്‍ റോഡില്‍ കളക്ടര്‍ എത്തി

കാക്കനാട്. കാക്കനാട്-തുതിയുര്‍ റോഡിലെ അപകട ഭീഷണി നേരില്‍ കാ ണാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള എത്തി. തുതിയുര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ദിരാനഗറിലേക്ക് പോകുന്ന റോഡിന്റെ ഭാഗമാണ് അപ കടഭീഷണിയില്‍ തുടരുന്നത്. ഇതുസം ബന്ധിച്ച് 'അപകടഭീതിയില്‍ ഞങ്ങളു ടെ സ്‌കൂള്‍ യാത്ര' എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വാര്‍ത്ത നല്‍കിയിരുന്നു. വാഴക്കാല നവനിര്‍മാണ്‍ പബ്ലിക് സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടറായ ലക്ഷ്മി എസ്. നായരാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥിനി എഴുതിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ ചൊവ്വാഴ്ച വൈകീട്ടോടെ റോഡിന്റെ അവസ്ഥ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോടൊപ്പം എത്തുകയായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് പെയ്ത ശക്തമായ മഴയില്‍ റോഡിന്റെ വശം ഇടിഞ്ഞുപോകുകയായിരുന്നു. ഈ ഭാഗത്ത് വാഹനമൊന്ന് തെന്നിയാല്‍ വീഴുന്നത് 50 അടിയോളം താഴ്ചയുള്ള കുഴിയിലേക്കാണ്. നിത്യേന പന്ത്രണ്ടോളം സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പി.ഡബ്ല്യ. ഡി. റോഡായ ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ് അവസ്ഥ നേരില്‍ക്കണ്ട് ബോധ്യപ്പെട്ട കളക്ടര്‍ റോഡിന് സംര ക്ഷണ ഭിത്തി നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ജെയിമി, വാഴക്കാല വില്ലേജ് ഓഫീസര്‍ സുദര്‍ശന ഭായി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി.കെ. സുനില്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.



September 15
12:53 2017

Write a Comment