മണ്ണേങ്ങോട് എ.യു.പി.സ്കൂളിൽ ഔഷധത്തോട്ടവുമായി സീഡ് ക്ലബ്ബ്
കൊപ്പം: മണ്ണേങ്ങോട് എ.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമിച്ചു. നൂറോളം സസ്യങ്ങളാണ് ഔഷധത്തോട്ടത്തിലുള്ളത്. ഇതിനെ ജന്മനക്ഷത്രസസ്യങ്ങൾ, ദശപുഷ്പങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
നാടുനീങ്ങുന്ന നാട്ടുസസ്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔഷധത്തോട്ടവുമായി സീഡ് ക്ലബ്ബ് രംഗത്തിറങ്ങിയത്. പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ എ.പി. നാരായണൻ, സീഡ് കോ-ഓർഡിനേറ്റർ രവീന്ദ്രൻ, വിജയശ്രീ, ജിഷ തുടങ്ങിയവർ പ്രവർത്തനത്തിന് നേതൃത്വംനൽകി.
September 23
12:53
2017