SEED News

കേരോത്സവം’ വിദ്യാഭ്യാസ പ്രദർശനം


കണ്ണൂര്‍: പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ഗേള്‍സ്) മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ 'കേരോത്സവം' വിദ്യാഭ്യാസപ്രദര്‍ശന പരിപാടി നടത്തി. കൗണ്‍സിലര്‍ ഷാഹിനാമൊയ്തീന്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ദിനേശന്‍ അധ്യക്ഷനായിരുന്നു. 
'കേരളസംസ്‌കാരത്തില്‍ കല്‍പ്പവൃക്ഷത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ അനില്‍ വള്ള്യായി ക്ലാസെടുത്തു. എം.ആര്‍.ബോബി, പ്രഥമാധ്യാപിക പി.പി.സുനിതകുമാരി, പ്രിന്‍സിപ്പല്‍ എ.എസ്.ആശ, ഒ.രാധ, പി.വി.സന്തോഷ്‌കുമാര്‍, സി.എം.രാജീവന്‍, പ്രീത, കെ.വി.പ്രശാന്തന്‍ എന്നിവര്‍ സംസാരിച്ചു.  












October 05
12:53 2017

Write a Comment

Related News