SEED News

സീഡിന്റെ നക്ഷത്രവനം മട്ടന്നൂരിലൊരുങ്ങുന്നു


മട്ടന്നൂര്‍: സീഡിന്റെ നേതൃത്വത്തില്‍ പരിപാലിക്കുന്ന 'നക്ഷത്രവന'ത്തിലെ ഔഷധസസ്യങ്ങള്‍ ഇനി മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിക്കൂട്ടുകാര്‍ക്ക് അടുത്തറിയാനുമാകും.
 മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മണ്ണിലാണ് നക്ഷത്രവനം സീഡ് നേതൃത്വത്തിലൊരുക്കുന്നത്. നേരത്തെ വിവിധയിനം ഫലവൃക്ഷത്തൈകള്‍ സ്‌കൂളിലെ മണ്ണില്‍ സീഡ് പ്രവര്‍ത്തകര്‍  നട്ടുപിടിപ്പിച്ച് പരിപാലിച്ചുപോരുന്നുണ്ട്. 
കെ.രാജീവന്റെ നേതൃത്വത്തില്‍ വി.ശാലീന, എന്‍.സുധാമണി, ഭാഗ്യലക്ഷ്മി, സുധ, പി.എം.സുനിത എന്നീ അധ്യാപകരും സീഡ് പ്രവര്‍ത്തകരായ അഭിരാം, അദില്‍, നവ്യ, സാന്ത്വന, അനുശ്രീ, അപര്‍ണ, അമര്‍ദീപ് എന്നിവരും ചേര്‍ന്നാണ് നക്ഷത്രവനമൊരുക്കുന്നത്.
  സ്‌കൂളിലെ നക്ഷത്രവനം നഗരസഭാ കൗണ്‍സിലര്‍ വി.എന്‍.സത്യേന്ദ്രനാഥന്‍, തൈ നട്ടുപിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മുസ്തഫ ദാവാരി അധ്യക്ഷനായിരുന്നു. 
പ്രഥമാധ്യാപകന്‍ ഇ.ഗണേശന്‍, അധ്യാപകരായ  കെ.രാജീവന്‍, പി.രമണി, ടി.സന്തോഷ്, കെ.കെ.പ്രഭ, സി.സുജിത്ത്കുമാര്‍, എ.പി.പ്രജിത എന്നിവര്‍ സംസാരിച്ചു. 














October 05
12:53 2017

Write a Comment

Related News