SEED News

ആയിരം പ്ലാവിന്‍തൈകള്‍: ചക്കവിപ്ലവത്തിനൊരുങ്ങി സീഡ് വിദ്യാര്‍ഥികള്‍

നാദാപുരം: പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 1000 പ്ലാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തിലും പുഴയോരത്തും നാദാപുരം-തലശ്ശേരി പാതയോരത്തുമാണ് പ്ലാവിന്‍തൈകള്‍ നട്ടത്. സീഡ് ക്ലബ്ബ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പ്ലാവിന്‍തൈകള്‍ നട്ടത്.

വരിക്കച്ചക്കയുടെ തൈകളാണ് നട്ടത്ത്. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ പ്ലാവിന്‍തൈകള്‍ നട്ട് തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം പി.പി. സുരേഷ്‌കുമാര്‍ ചെയ്തു. നട്ടുപിടിപ്പിച്ച തൈകള്‍ സംരക്ഷണച്ചുമതലയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞബ്ദുല്ല മരുന്നോളി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ വളപ്പില്‍ കുഞ്ഞമ്മത്, സീഡ് ക്ലബ്ബ് കോ-ഓഡിനേറ്റര്‍മാരായ പി.എ. നൗഷാദ്, എം.എം. മുഹമ്മദ്, വിദ്യാര്‍ഥി കണ്‍വീനര്‍മാരായ അനന്ദു, സച്ചു, അധ്യാപകരായ ഹാരിസ് പണാറത്ത്, പി.കെ. ഇസ്സുദ്ദീന്‍, സഹല്‍, നവാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

October 07
12:53 2017

Write a Comment

Related News