SEED News

നരിക്കുനി എ.യു.പി. സ്‌കൂളില്‍ നക്ഷത്രവനം പദ്ധതി തുടങ്ങി

നരിക്കുനി: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി നരിക്കുനി എ.യു.പി. സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് അംഗം വി. ഷക്കീല വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ പി.ഐ. വാസുദേവന്‍ അധ്യക്ഷനായി.

നരിക്കുനി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐ. ആമിന, പി.ടി.എ. പ്രസിഡന്റ് പി.പി. മുഹമ്മദ് റഫീഖ്, എം.പി.ടി.എ. പ്രസിഡന്റ് ബി. ജിഷ, വൈദ്യരത്‌നം പ്രതിനിധി കെ. ഷിജീഷ്, എം. സുകുമാരന്‍, വസന്ത എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി പ്രതിനിധി വിനയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.

October 07
12:53 2017

Write a Comment

Related News