SEED News

മാതൃഭൂമി സീഡ് നക്ഷത്ര വനം പദ്ധതി രാമനാട്ടുകര സേവാമന്ദിരം ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി

രാമനാട്ടുകര:  മാതൃഭൂമി സീഡിൻെറയും വൈദ്യരത്നം ഔഷധ ശാലയുടെയും നക്ഷത്ര വനം പദ്ധതിക്ക് രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. സ്കൂൾ അങ്കണത്തിൽ വൃക്ഷ ത്തൈ നട്ട് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി.ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സസ്യങ്ങൾ ജീവനാണെന്നും,   മനുഷ്യ ജീവനോട് കാണിക്കുന്ന സ്നേഹം സസ്യങ്ങൾക്ക് നൽകാൻ ചെറുപ്രായത്തിൽ തന്നെ ശീലിക്കണമെന്നും പ്രൊഫ. ശോഭീന്ദ്രൻ പറഞ്ഞു.  ഗാന്ധിയനും സ്കൂൾ മാനേജരുമായ  ഡോ:പി.വി.രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. പി.ടി.എ.പ്രസിഡന്റ് ഇ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഔഷധശാല ഡോ:വിജയകുമാർ എളവന മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി സീഡ് പ്രതിനിധി വിനയചന്ദ്രൻ പദ്ധതി വിശദീകരിച്ചു.
വൈദ്യരത്നം ഔഷധശാല ഫീൽഡ് ഓഫീസർ കെ.ഷിജീഷ്, പ്രധാന അധ്യാപിക വി.രമ, എൻ.എസ്. എസ് വളണ്ടിയർ ലീഡർ കെ.എം.മീര, സ്കൂൾ ലീഡർ കെ.അപർണ, മൻസൂർ, എൻ.മുരളീധരൻ, വി. സുഭാഷ്, എസ്.ഹരിദാസ്, കെ.പി.കുട്ടിമോൻ എന്നിവർ സംസാരിച്ചു.

October 07
12:53 2017

Write a Comment

Related News