SEED News

നാരോക്കാവ് ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍നടന്ന ചന്ത


  

എടക്കര: നാരോക്കാവിലെ മാതൃഭൂമി സീഡിന്റെ ചന്തയില്‍ വിറ്റത് 3000 രൂപയുടെ പച്ചക്കറികള്‍. ഹൈസ്‌കൂളിലെ സീഡ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തോട്ടത്തില്‍ നിന്നുളളതും 'വീട്ടില്‍ ഒരു പച്ചക്കറി തോട്ടം' പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പച്ചക്കറികളുമാണ് ചന്തയില്‍ വിറ്റത്. സ്‌കൂളിന്റെ മുന്‍വശത്തുള്ള റോഡരികില്‍ താത്കാലിക ഷെഡിലാണ് ചന്ത ഒരുക്കിയത്. പയര്‍, കുമ്പളങ്ങ, മത്തന്‍, വെള്ളരി, ചേമ്പ്, ചീര, കോവയ്ക്ക, വാഴക്കൂമ്പ് മുതലായവയായിരുന്നു ഇനങ്ങള്‍. നാട്ടുകാരും അധ്യാപകരമാണ് പച്ചക്കറികള്‍ വാങ്ങിയത്. പഞ്ചായത്ത് അംഗം അനിതാ ബിജു ചന്ത ഉദ്ഘാടനം ചെയ്തു.  
പ്രഥമാധ്യാപകന്‍ പത്മകുമാര്‍, മാനേജര്‍ കളത്തിങ്ങല്‍ മജീദ്, സീഡ് കോ-ഓഡിനേറ്റര്‍ ഷാന്റി ജോണ്‍, സണ്ണി, വിനീത്, ഷമീമ ഷബിന്‍, സരിന്‍, എബിന്‍, നിഖില്‍, അഭിഷേക്, അഭിജിത് സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. വീടുകളില്‍നിന്ന് എത്തിച്ച പൂക്കള്‍ക്ക് 400 രൂപയും ലഭിച്ചു.   


October 07
12:53 2017

Write a Comment

Related News