SEED News

വന്യജീവി വാരാഘോഷം സൈക്കിൾ റാലിയോടെ സമാപിച്ചു.

പെരുമ്പാവൂർ: എറണാകുളം ജില്ലസാമുഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന ജില്ലാതല വന്യ ജീവി വാരാഘോഷം സൈക്കിൾ റാലിയോടെ സമാപിച്ചു. തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസ് മാതൃഭൂമി സീഡ് ക്ലബിന്റെയും, ഫോറസ്ട്രി ക്ലബിന്റെയും സഹകരണത്തോടെയാണ് സൈക്കിൾ റാലി നടത്തിയത്.ഡപ്യൂട്ടി കലക്ടർ ജോസ്.എo. പി. റാലി ഫ്ലാഗ് ഓഫ് ചെയ്തു.തണ്ടേക്കാട് ജമാഅത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി ആലുവ - മൂന്നാർ റോഡ് വഴി എം എച്ച് കവല, പോഞ്ഞാശ്ശേരി, കുറ്റിപ്പാടം വഴി സ്കൂളിൽ സമാപിച്ചു. വന്യ ജീവി സംരക്ഷണത്തിന്റെയും, വന സംരക്ഷണത്തിന്റെയും പ്രാധാന്യം ഉൾകൊള്ളുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് ഏറെ ആകർഷകമായ റാലി സംഘടിപ്പിച്ചത്. കൺസർവേറ്റർ ഫോർ സോഷ്യൽ ഫോറസ്ട്രി എം.എസ് ജയരാമൻ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ അനസ്.എം.എ, പെരുമ്പാവൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ജയകുമാർ എൻ.വി, സ്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തീഫ് ,ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,ഫോറസ്റ്റ് ഓഫിസർമാരായ ജോബ് പി.എം, കെ.എസ് വിനോദ് , പി.വി ബിജു, സീഡ് കോ-ഓർഡിനേറ്റർമാരായ കെ.എ.നൗഷാദ്, ജിൻസി വി.എo, അധ്യാപകരായ രാജേഷ് മാത്യു, മുഹമ്മദ് റാഫി എം.ഐ, ബിൽജോ കെ.വർഗീസ് തുടങ്ങിവർ സംസാരിച്ചു.

October 10
12:53 2017

Write a Comment

Related News