SEED News

സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷിയിൽ വിജയഗാഥ

തൈക്കാട്ടുശ്ശേരി: സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷിത്തോട്ടത്തിൽ കായ്കനികൾ നിറഞ്ഞപ്പോൾ കുട്ടികളുടെ മനസ്സുകൾ കുളിർത്തു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി.സ്കൂളിലാണ് പച്ചക്കറി കൃഷിയിലെ വിജയഗാഥ. വിളവെടുപ്പ് ആവേശമാകുകയും ചെയ്തു. 
  പയർ, പീച്ചിൽ, വെണ്ട, തക്കാളി, വഴുതന, നിത്യ വഴുതന, അമരപ്പയർ, ചീര...സ്കൂൾ വളപ്പിൽ കൃഷിചെയ്ത പച്ചക്കറി ഇനങ്ങളുടെ പട്ടിക നീളുകയാണ്. സ്കൂൾ വളപ്പിൽ കൃഷി പടർന്ന് കയറുന്നത് പ്രത്യേകം ഒരുക്കിയ പന്തലിലൂടെയാണ്. ആവശ്യത്തിന് വെള്ളം നൽകാൻ പ്രത്യേക സൗകര്യങ്ങൾ. ജൈവവള പ്രയോഗം. മണ്ണിനെ വളക്കൂറിലാക്കി പരുവപ്പെടുത്തിയാണ് പച്ചക്കറി കൃഷി സാധ്യമാക്കുന്നത്.
 തൈക്കാട്ടുശ്ശേരി കൃഷിഭവനിൽനിന്ന് നൽകിയ വിത്തുകളും പച്ചക്കറി തൈകളും കൃഷി തുടങ്ങുന്നതിന് സഹായമാകുകയും ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കൃഷി ഒരുക്കിയത്. തൈക്കാട്ടുശ്ശേരി കൃഷി ഓഫീസർ അനു കെ.പോൾ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമധ്യാപിക പി.കെ.പ്രഭ, സിന്ധു, പി.ടി.എ.പ്രസിഡന്റ് കെ.എ.ബാബു, സബിത, സീഡ് കോ-ഓർഡിനേറ്റർ എൽ.സുജാത തുടങ്ങിയവർ പങ്കെടുത്തു.

October 12
12:53 2017

Write a Comment

Related News