SEED News

നൂറുമേനി സന്തോഷവുമായി കുട്ടിക്കർഷകർ


മാലൂര്‍: മൂന്നുമാസം മുന്‍പേ വിതച്ച നെല്ലിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും കൗതുകത്തോടെ നിരീക്ഷിച്ച കുട്ടിക്കര്‍ഷകര്‍ക്ക് വിളഞ്ഞ നെല്ല് കൊയ്‌തെടുത്തപ്പോള്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍. ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡും ലവ് ഗ്രീന്‍ ക്ലബ്ബും ചേര്‍ന്നാണ് സ്‌കൂള്‍വളപ്പിലെ പതിനഞ്ചു സെന്റ്  സ്ഥലത്ത് ഉമ വിത്ത് വിതച്ച് കരനെല്‍ക്കൃഷി നടത്തിയത്. നെല്ലിന്റെ വിളവെടുപ്പ് മാലൂര്‍ പഞ്ചായത്തംഗം പി.ജമീല ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ആര്‍.കെ.രാജീവ് അധ്യക്ഷതവഹിച്ചു. ടി.തങ്കം, പി.കാഞ്ചന, പ്രമീള, എന്‍.ടി.പ്രീത, ടി.പി.സിറാജ്, ഹാരിസ് , വെങ്കടേശ്വരി, സ്വാതിരാജ്, ജയേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 


October 14
12:53 2017

Write a Comment

Related News