SEED News

പന്തക്കലിലും ചെറുകുന്നിലും കൊയ്ത്ത്‌...











കുമാരന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ്ബി?െന്റ കൊയ്ത്തുത്സവം ആഘോഷമാക്കി മാറ്റി. ശനിയാഴ്ച അവധിയായിട്ടും രാവിലെ 8.30-ന് സ്‌കൂളിലെത്തിയ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അരക്കിലോമീറ്റര്‍ അകലെയുള്ള പാടത്തെത്തി നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തു.
    കൊയ്ത്തുത്സവം ഡോ. വി.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ?േമയ് മാസത്തിലാണ് പന്തോ ക്കാവ് ക്ഷേത്രം വകയുള്ള 20 സെന്റ്  തരിശുവയലില്‍ ക്ഷേത്രം ഭാരവാഹികളുടെ അനുവാദത്തോടെ കൃഷിയിറക്കിയത്. 
   കളപറിക്കലും വിത്ത് വിതച്ച ഉടനെയുള്ള പ്രാവുകള്‍ കൂട്ടമായെത്തി വിത്തുകള്‍ പെറുക്കാതിരിക്കാന്‍ കാവല്‍നിന്നതും  സീഡ് ക്ലബ് അംഗങ്ങള്‍ തന്നെയായിരുന്നു. അടിവളവും മേല്‍വളവും ജൈവ രീതിയിലാണ് കൊടുത്തത്. അഞ്ചുമാസം കൊണ്ട് വിളവെടുക്കുന്ന ഉമ നെല്‍വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞവര്‍ഷമാണ് സീഡംഗങ്ങള്‍  ആദ്യമായി നെല്‍കൃഷി ഇറക്കിയത്. 
   ഇക്കുറി 200 കിലോ നെല്ല് ലഭിച്ചു. വയലിന്‍ കരയിലെ റോഡില്‍ തന്നെ  കറ്റയില്‍നിന്ന് നെല്ല് വേര്‍തിരിച്ചെടുത്ത് ചാഴികള്‍ നീക്കി  ചാക്കുകളിലാക്കി  വൈകീട്ട് നാലുമണിയോടെ വിദ്യാലയത്തിലെത്തിച്ചു.
    കതിരുകള്‍ കൊയ്‌തെടുക്കാനും കറ്റകള്‍ മെതിക്കാനും പന്തക്കലിലെ കര്‍ഷകനായ എന്‍.ഉണ്ണി മാര്‍ഗനിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചഭക്ഷണത്തോടൊപ്പം പുന്നെല്ലിന്‍ പായസവും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കും.   
  വൈസ് പ്രിന്‍സിപ്പല്‍ എ.രാജാക്കണ്ണന്‍, പ്രഥമാധ്യാപിക വി.പി.പ്രഭ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സ്‌നേഹപ്രഭ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ടി.എം.പവിത്രന്‍, കൃഷി ഓഫീസര്‍ കെ.രോഷ്, കെ.വി.മോഹനന്‍, വിദ്യാര്‍ഥികളായ അമല്‍രാജ്, ആദിത്യ, അര്‍ഷിന്‍, ആതിര, അശ്വനി, പ്രഗത്, അനശ്വര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


ചെറുകുന്ന്: ചെറുകുന്ന് ഗവ. വെല്‍ഫേര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അസ്സന്‍കുഞ്ഞി ഉദ്ഘാടനം ചെയ്തു. 
  ഗ്രാമപ്പഞ്ചായത്തംഗം കെ.ബര്‍ത്തില, പി.ടി.എ. പ്രസിഡന്റ് കെ.പ്രഭാകരന്‍ പ്രിന്‍സിപ്പല്‍ പി.ഒ.മുരളീധരന്‍, പ്രഥമാധ്യാപകന്‍ വി.വി.മനോജ് കുമാര്‍, വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
  പി.ടി.എ. കമ്മിറ്റി അംഗങ്ങളായ ലളിത സുകുമാരന്‍, സ്വപ്ന മുകുന്ദന്‍, ഷൈല, ജീജ എന്നിവരും അധ്യാപകരായ സി.സി.ബി.സുധ, സി.എച്ച്.  ലളിത, പി.ദീപ, ജനാര്‍ദ്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
  തുടര്‍ച്ചയായി 12-ാം വര്‍ഷമാണ് കുട്ടികള്‍ നെല്‍കൃഷി ചെയ്യുന്നത്.







October 14
12:53 2017

Write a Comment

Related News