SEED News

നക്ഷത്രവനം പദ്ധതി ഉദ്ഘാടനം


എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് സ്‌കൂളില്‍ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീഷന്‍, രേവതി നക്ഷത്രത്തിന്റെ മരമായ ഇലിപ്പയുടെ തൈ നട്ട് നിര്‍വഹിച്ചു. ഈ നക്ഷത്രമരങ്ങളോടൊപ്പം കുട്ടികളും ആകാശത്തോളം വരത്തെ എന്ന് പ്രസിഡന്റ് ആശംസിച്ചു. നക്ഷത്രത്തിന്റെ ആകൃതിയിലാണ് ഓരോ മരവും നട്ടുപിടിപ്പിച്ചത്. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എ.ടി.അബ്ദുള്‍ സലാം, പ്രിന്‍സിപ്പല്‍ പ്രിയ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ഡയറക്ടറും പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും മരങ്ങള്‍ നട്ടുപിടിപ്പിച്ചു. സ്‌കൂള്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.സുനിത സീഡ് ക്ലബ്ബംഗങ്ങള്‍ അധ്യാപികമാരായ ശ്രുതി ജയ, ലിജിന, ശ്രുതി, ചിത്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

October 14
12:53 2017

Write a Comment

Related News