വല്ലങ്ങിയിൽ പുളി മധുരിക്കും
വല്ലങ്ങി: വി.ആർ.സി.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്കും മറ്റ് കുട്ടികൾക്കുമായി ഫലവൃക്ഷത്തൈ വിതരണം നടത്തി. നെന്മാറ കൃഷിവകുപ്പിന്റെയും സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും െവച്ചുപിടിപ്പിക്കാനായി കൃഷിവകുപ്പിൽനിന്ന് ലഭിച്ച 700ലധികം പുളി ത്തൈകളാണ് വിതരണം ചെയ്തത്.
ജില്ലയിൽ വിറകിനായും ഇഷ്ടികച്ചൂളകളിലേക്കും പുളിമരങ്ങൾ വൻതോതിൽ മുറിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ നിർദേശത്തെത്തുടർന്ന് പുളി പുനഃസ്ഥാപിത പരിപാടിയായാണ് സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക വത്സലകുമാരി ചെടികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സീഡ് ക്ലബ്ബ് സ്കൂൾ കോ-ഓർഡിനേറ്റർമാരായ എം. വിവേഷ്, യു. നിഷാദ്, എസ്. കൃഷ്ണദാസ്, അധ്യാപകരായ ആർ. ശാന്തകുമാരൻ, റീന, രതി, മരുകേശൻ എന്നിവർ സംസാരിച്ചു.
October 16
12:53
2017