SEED News

പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണവുമായി വി.പി.എ.എം.യു.പി.സ്‌കൂള്‍






അരക്കുപറമ്പ്: പുത്തൂര്‍ വി.പി.എ.എം.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തുണിസഞ്ചികള്‍ നിര്‍മിച്ച് വിദ്യാലയത്തിലെ കുട്ടികള്‍ക്കും സമീപത്തെ കടകളിലും വിതരണംചെയ്തു.
കടകളില്‍നിന്ന് കൊടുക്കുന്ന തുണിസഞ്ചികള്‍ തിരിച്ചുകൊണ്ടു വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കടയുടമകളെയും ചുമതലപ്പെടുത്തി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി. യൂസഫ്, നവ രോഷ്‌നി, ജെ. ബിമല്‍, ടി.പി. അബ്ദുള്‍റഫീഖ്, മുഹമ്മദ്മുസ്തഫ, പി.കെ. മുഹമ്മദ് അബ്ദുള്‍ബഷീര്‍, വി.പി. മുഹമ്മദ്‌റഷീദ് എന്നിവര്‍ നേതൃത്വംനല്‍കി.


October 20
12:53 2017

Write a Comment

Related News