SEED News

കരനെല്കൃഷിയില് പുറത്തൂര് സ്‌കൂളിന് നൂറുമേനി




 
പുറത്തൂര്: ഗവ. എച്ച്.എസ്.എസ്സിലെ  എന്.എസ്.എസ്. യൂണിറ്റിന്റെയും സീഡ് ക്ലബ്ബിന്റേയും  നേതൃത്വത്തില്  കരനെല് കൃഷിയുടെ വിളവെടുപ്പ് നടത്തി.
പുറത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന് ഉദ്ഘാടനംചെയ്തു.
സ്‌കൂളിനോട് ചേര്ന്ന് തരിശായിക്കിടന്ന 12 സെന്റ് ഭൂമിയാണ് കൃഷിക്കായി ഉപയോഗിച്ചത്. ജൂണ് മാസത്തില് വിതച്ച വിത്താണ് മൂന്ന് മാസത്തിന് ശേഷം വിളവെടുത്തത്.
പി.ടി.എ.  പ്രസിഡന്റ് രാമകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത കണ്ണത്ത്, പ്രിന്‌സിപ്പല് ദേവദാസ്, അംഗങ്ങള് സലാം, മജീദ്, ലുഖ്മാന്, കര്ഷകനായ ബാലകൃഷ്ണന് എന്നിവര് പങ്കെടുത്തു.


October 20
12:53 2017

Write a Comment

Related News