SEED News

കാടിനുവേണ്ടി വിദ്യാര്ഥികളുടെ കത്തുകള്‍





ചേറൂര്: ദേശീയ തപാല്ദിനത്തിന്റെ ഭാഗമായി കത്തെഴുത്ത് സ്മരണ പുതുക്കി ചേറൂര് പി.പി.ടി.എം. വൈ.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബംഗങ്ങള്. കവയിത്രി സുഗതകുമാരിയ്ക്കാണ്  വിദ്യാര്ഥികള് കത്തയച്ചത്. ക്ലബ്ബംഗങ്ങളായ വിഷ്ണുപ്രിയ, സി.എം. നജ്മ ഫര്ഹത്ത്, എന്‍.ഫൗസിയ, പി.പി. സനല്, ഷബീര് എന്നിവരാണ് കത്തെഴുത്തിന് നേതൃത്വം നല്കിയത്. മനുഷ്യരുടെ സൗകര്യങ്ങള്ക്കുവേണ്ടി വെട്ടിനിരത്തപ്പെടുന്ന കാടുകളെക്കുറിച്ചുള്ള ആശങ്കകളാണ് കത്തുകളില് കുട്ടികള് പങ്കുവെച്ചത്. അധ്യാപകരായ പി. ഇഖമറുദ്ദീന്, സലീം പുള്ളാട്ട് ,കെ.ടി. ഹമീദ്, പി.കെ. ഗഫൂര്, സി. രാമചന്ദ്രന് തുടങ്ങിയവര് പങ്കെടുത്തു.
കൊണ്ടോട്ടി: ഇ.എം.ഇ.എ. ട്രെയ്‌നിങ് കോളേജ് യൂണിയന്‍ തപാല്‍ ദിനാചരണം നടത്തി. തപാല്‍ സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനായി പരസ്പരം കത്തെഴുതല്‍, കോളേജ് മുതല്‍ കുമ്മിണിപ്പറമ്പ് വരെ സന്ദേശറാലി, പോസ്റ്റോഫീസ് സേവിങ്‌സ് അക്കൗണ്ട്് ആരംഭിക്കല്‍ തുടങ്ങിയവ നടത്തി. പ്രിന്‍സിപ്പല്‍ ഓ.കെ. ഹഫ്‌സ മോള്‍ ഉദ്ഘാടനംചെയ്തു. യുണിയന്‍ ചെയര്‍മാന്‍ കെ.എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാഫി, കെ. മുഹമ്മദ് ഷരീഫ്, പി.പി. മായ, ഭാഷ്ണ, ശാഹിനാ കടക്കോട്ടിരി, ടി. രാജേഷ്, കെ. സാവിത്രി, എം. ഷില്‍ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.






October 20
12:53 2017

Write a Comment

Related News