SEED News

മധുവാഹിനിപ്പുഴയ്ക്ക് എടനീരിലെ വിദ്യാർത്ഥികൾ സ്നേഹസ്പർശമായ "സ്നേഹച്ചങ്ങല" തീർത്തു

എടനീർ  :  

അതിജീവനത്തിനായി കേഴുന്ന എടനീരി െൻറ  ജീവരക്തമായൊഴുകുന്ന മധുവാഹിനി പുഴയുടെ നാശം തടയാൻ കർമ്മപദ്ധതികളൊരുക്കി എടനീരിലെ  വിദ്യാർതഥികളും അദ്ധ്യാപകരും.സ്വാമിജീസ്ഹയർസെക്കൻററി   സ്കൂളിലെ " മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിൽ  നടന്ന പരിപാടിയിൽ 150 ഓളം വിദ്യാർതഥികളും  അദ്ധ്യാപകരും പങ്കെടുത്തു.സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് - പരിസ്ഥിതി ക്ലബ്ബ്  തുടങ്ങിയ യൂണിറ്റുകളുമായി സഹകരിച്ചാണ് 

സ്നേഹച്ചങ്ങല തീർത്തത്.പുഴയ്ക്കരികിൽ ചങ്ങല തീർത്തുനദിസംരക്ഷണ ദൃഢപ്രതിജ്ഞയുമെടുത്തു.മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അരികുകളിൽ ഭിത്തി തകർന്നും നാശോന്മുഖമാകുന്ന മധുവാഹിനിപ്പുഴയുടെ എടനീർ ഭാഗം സംരക്ഷിക്കുകയാണ് കുട്ടികളും അദ്ധ്യാപകരും.സംരക്ഷണദിനാചരണത്തി െൻറ ഭാഗമായി എടനീർ പരിധിയിലെ പുഴയോരം ശുചീകരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി.ഈവർഷം ജൂണിൽ പരിസ്ഥിതിതിദിനത്തിൽ പുഴയോരത്ത് സാമൂഹ്യവനം വകുപ്പി െൻറ സഹകരണത്തോടെ മുളന്തൈകളും വൃക്ഷത്തൈകളും നട്ടിരുന്നു.സ്‌കൂളിലെ മാതൃഭൂമി സീഡ്- എൻ എസ് എസ് - പരിസ്ഥിതി ക്ളബ്ബുകളിലെ  വിദ്യാർത്ഥികൾ ,

മാതൃഭൂമി 

സീഡ് - കോർഡിനേറ്റർ ഐ കെ വാസുദേവൻ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ 

എൻ ഹരീഷ്,പരിസ്ഥിതി ക്ലബ് 

കോർഡിനേറ്റർമാരായ,

സജി.പി.മാത്യു,പ്രവീൺ കുമാർ ലീഡർമാരായ അശ്വിൻ കെ പി,അനുശ്രീ,ശ്രീലക്ഷ്മി,അശ്വിൻ ചന്ദ്,ജിതിൻ,അലീന,ഹരികുമാർ,ഗായത്രി,എന്നിവർ നേതൃത്വം നൽകി.

എന്നിവർ നേതൃത്വം നൽകി.


October 23
12:53 2017

Write a Comment

Related News