SEED News

മാലിന്യ സംസ്‌കരണത്തിനായി കൊടുങ്ങല്ലൂർ ജി.എച്ച്.എസിലെ സീഡ് പോലീസ്

സീഡ് പോലീസ് അംഗങ്ങൾക്കുള്ള ബാഡ്ജ് സ്‌കൂൾ പ്രധാനാധ്യാപിക ടി.എ. സീനത്ത്, പിടിഎ പ്രസിഡണ്ട് പി.എച്ച്. അബ്ദു റഷീദ് എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ യജ്ഞത്തിനായി സീഡ് പോലീസിനെ തിരഞ്ഞെടുത്തു. 100-ഓളം വരുന്ന സീഡ് അംഗങ്ങളിൽ നിന്നും പരിസ്ഥിതി അഭിരുചി അഭിമുഖത്തിലൂടെയാണ് പത്ത് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർഥികൾ ഭക്ഷണം പാഴാക്കുന്നത് തടയുക. സ്‌കൂളിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനഃചംക്രമണത്തിനായി ശേഖരിച്ച് വെക്കുക. എന്നതാണ് ആദ്യഘട്ടത്തിൽ സീഡ് പോലീസിന്റെ ദൗത്യം.
സീഡ് പോലീസ് അംഗങ്ങൾക്കുള്ള ബാഡ്ജ് സ്‌കൂൾ പ്രധാനാധ്യാപിക പി.എ. സീനത്ത്, പിടിഎ പ്രസിഡണ്ട് പി.എച്ച്. അബ്ദു റഷീദ്, എന്നിവർ വിതരണം ചെയ്തു.  അധ്യാപിക കെ.ജെ. ഷീല പദ്ധതി വിശദീകരണം നടത്തി. സീഡ് കോർഡിനേറ്റർ നൈസി ഡിക്കോസ്റ്റ, അധ്യാപികരായ ടി.എൻ. ഭരതൻ, ഇ.കെ. സോമൻ, ഒ.എഫ്. ഫിലിപ്പ് എന്നിവർ സംസാരിച്ചു.





October 24
12:53 2017

Write a Comment

Related News