SEED News

ഭക്ഷ്യ ദിനാചരണം

കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ എസ് എസ് സംയുക്തമായി ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടൊ നടക്കുന്ന ദിനാചരണം സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദു മാസ്റ്റർ തെരുവ് നിവാസികൾക്ക് 26 ഭക്ഷണ പൊതി നൽകി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോഡിനേറ്റർ എം.കെ ഫൈസൽ മാസ്റ്റർ, എൻ എസ് എസ് പ്രോ ഗ്രാം ഓഫീസർ ഷബ്ന ടി.പി, എം.കെ അഫ്സൽ മാസ്റ്റർ, നസറുൽ ഇസ്ലാം, ഹെൽന എൻ, ഹർഷിന.എൻ പങ്കെടുത്തു. രണ്ടാഴ്ചയിലൊരിക്കൽ സീഡ് ക്ലബ്ബ്, എൻ എസ് എസ് വിദ്യാർത്ഥികൾ ഭക്ഷണ പൊതി എത്തിച്ച് കൊടുക്കാൻ തീരുമാനിച്ചു.വിദ്യാത്ഥികളിൽ സഹാനുഭൂതി ,അനുകമ്പ, പരസ്പര സഹായം, ഭക്ഷണ മിതത്വം എന്നീ ഗുണങ്ങൾ രൂപപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.


October 25
12:53 2017

Write a Comment

Related News