SEED News

ചുട്ടപപ്പടം മുതൽ ചേനപ്പായസംവരെ ഒരുക്കി കുട്ടികൾ

കോഴിക്കോട്, ചാലപ്പുറം ഗണപത ബോയ്സ് ഹൈസ്കൂളും മാതൃഭൂമി സീഡും ചേർന്ന് നാടൻവിഭവങ്ങളുടെ പ്രദർശനം നടത്തി. ചുട്ടപപ്പടവും കഞ്ഞിയും മുതൽ ചേനപ്പായസംവരെ ഒരുക്കി.

പ്രദർശനം പ്രധാനാധ്യാപകൻ ബി. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഡെയ്സി ജോൺ, ബേബി പ്രസീല, പി. അബ്ദുൾ നാസർ, വി. പ്രമോദ്കുമാർ, ഷർമി എന്നിവർ സംസാരിച്ചു.


October 25
12:53 2017

Write a Comment

Related News