നക്ഷത്രവനംപദ്ധതി
മണ്ണാർക്കാട്: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സംയുക്തമായി നടപ്പാക്കുന്ന നക്ഷത്രവനംപദ്ധതി വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ തുടങ്ങി.
കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് താളിയിൽ ഉദ്ഘാടനംചെയ്തു.
വൈദ്യരത്നം ഏരിയാ സെയിൽസ് മാനേജർ വെങ്കിടേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബാസിം ക്ലാസെടുത്തു. പഞ്ചായത്ത് അംഗം അക്കരഹമീദ്, പി.ടി.എ. പ്രസിഡന്റ് മുജീബ് റഹ്മാൻ, അബ്ദുൾസലാം, സമദ് നാലകത്ത്, പ്രധാനാധ്യാപിക ജോളി ജോസഫ്, ബിന്ദു പി.എസ്., അമ്പിളി എന്നിവർ പ്രസംഗിച്ചു.
October 27
12:53
2017