SEED News

പച്ചക്കറി വിത്തുവിതരണം: ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: വിദ്യാലയങ്ങളിലെ കുട്ടിക്കര്‍ഷകര്‍ കൃഷിവകുപ്പിനെ ആവേശഭരിതമാക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. പ്രേമജ. ഇന്ന് വിദ്യാലയങ്ങളില്‍ കുട്ടികള്‍ ചെയ്യുന്ന പച്ചക്കറി കൃഷി മാതൃകാപരമാണ്. ഇവരുടെ പ്രവൃത്തി സമൂഹം ഏറ്റെടുത്താല്‍ കേരളം സമ്പൂര്‍ണ കാര്‍ഷിക സംസ്ഥാനമാവുമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സ്‌കൂള്‍ അങ്കണത്തില്‍ വെണ്ട, പയര്‍, കയ്പ, ചീര, മത്തന്‍, മുളക് എന്നീ പച്ചക്കറി വിത്തുകള്‍ നട്ടു. കോഴിക്കോട് വെള്ളിമാടുകുന്ന് അമൃത വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റ് അലിയാര്‍ റാവുത്തര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ഗീതാ മോഹന്‍ദാസ്, കൃഷി അസിസ്റ്റന്റ് ടി.എ. ബീന, ഡയറക്ടര്‍ പി. മോഹന്‍ദാസ്, മാതൃഭൂമി റീജണല്‍ മാനേജര്‍ സി. മണികണ്ഠന്‍, അനിതാ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

November 02
12:53 2017

Write a Comment

Related News