SEED News

വളക്കുറ്റുള്ളമണ്ണിൽവിത്തെറിഞ്ഞു; വിദ്യാർഥികൾകൊയ്യത്ത് നൂറുമേനി

കുറ്റ്യാടി: കരനെൽക്കൃഷിക്ക് പാകപ്പെടുത്തിയ വളക്കുറുള്ള മണ്ണിൽ വിളഞ്ഞത് നൂറുമേനി, "മാതൃഭൂമി' സിഡിന്റെ സഹകതണത്തോടെ ദേവർകോവിൽ കെ.വി. കെ.എം. യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ കരനെൽക്കൃഷി വിളവെടുപ്പ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉത്സവമാക്കി. സ്കൂളിന്റെ കൈവശമുള്ള ഒരേക്കർ കരഭൂമിയിലാണ് ഉമ ഇനത്തിൽപ്പെട്ട നെൽക്ക്യഷിയിറക്കിയത്. കർഷകവേഷത്തിലെത്തി കുട്ടികൾ കൊയത്തുപാട്ടോടെ വിളവെടുപ്പിനിറങ്ങി. കൊയ്തെടുത്ത നെല്ല അരിയാക്കി മാറ്റി പായസമുണ്ടാ ക്കാനാണ് ഇവരുടെ തീരുമാനം.കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവം വരുന്ന അഞ്ചുദിവസങ്ങളിലായി ദേവർകോ വിൽ എം.യു.പി. സ്കൂളിലാണ് നടക്കുന്നത്.30-ന് തുടങ്ങുന്ന കലോത്സവത്തിൽ ഒരു ദിവസത്തെ ഉച്ച യൂണിനോടൊപ്പം ഈ നെല്ല് ഉപയോഗിച്ചുള്ള കുത്തരിപ്പായ സംവിളമ്പി കലോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകർക്കൊപ്പം സീഡ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർഥികൾ.


November 03
12:53 2017

Write a Comment

Related News