SEED News

പശ്ചിമഘട്ട വനങ്ങളെ രക്ഷിക്കൂ

മേപ്പയ്യൂർ: വയനാട് കല്ല് മുക്കിൽ കേരള വനംവകുപ്പ് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്ത മേപ്പയ്യൂരിലെ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂളിലെ സീഡ്- പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളാണ് കേരള വനം വകുപ്പ് മന്ത്രി ശ്രീ. എ.രാജുവിന് കത്തുകളയച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായുള്ള വനയാത്രയിൽ ഒരു പ്രവർത്തിത ആവാസ വ്യവസ്ഥയ്ക് കോട്ടം തട്ടുന്ന രീതിയിൽ അടിക്കാടുകൾ മുഴുവൻ അധിനിവേശ സസ്യങ്ങളായ സെന്ന, കൊങ്ങിണിപ്പൂവ്, ദൃധ രാഷ്ട്രപച്ച, കമ്മ്യൂണിസ്റ്റ് പച്ച എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് കണ്ടത്. തനത് സസ്യങ്ങളെ ഉൻമൂലനം ചെയ്ത് തഴച്ചുവളരുന്ന ഇത്തരം സസ്യങ്ങളെ നശിപ്പിച്ച് വനമേഖലയെ സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ മന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.  ക്യാമ്പിൽ പ്രകൃതി പഠനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അധികരിച്ച് ഡപ്യൂട്ടിറയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, സെഷൻ ഫോറസ്റ്റ് ഓഫിസർ കെ. വീരാൻ കുട്ടി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഒ .എ .ബാബു, പി.വി.ഭാസ്കരൻ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ ഇ കെ മുഹമ്മദ് ബഷീർ. സീഡ്  സ്കൂൾ കൺവീനർ പ്രദീപ് മുദ്ര, നാസിബ് കരുവോത്ത്, ഐ.എം കലേഷ്, രതീഷ് ബാബു പി.വി.സ്വപ്ന, വി.വി.ജമീല എന്നീ അധ്യാപകരും പങ്കെടുത്തു.

November 04
12:53 2017

Write a Comment

Related News