SEED News

സീഡ്-നക്ഷത്രവനം ശില്പശാല സംഘടിപ്പിച്ചു



കണ്ണൂര്‍: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടത്തുന്ന നക്ഷത്രവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി ശില്പശാല നടത്തി. 
സ്‌കൂള്‍ കുട്ടികള്‍ക്ക് നക്ഷത്രവനങ്ങളെക്കുറിച്ച് അടുത്തറിയാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. മാതൃഭൂമി നടാല്‍ ഓഫീസില്‍ നടന്ന പരിശീലനത്തില്‍ വൈദ്യരത്‌നം സെയില്‍സ് മാനേജര്‍ പി.സുദേവ് സംസാരിച്ചു. ഡോ. വി.കെ.സ്മിത ക്ലാസെടുത്തു.  ജില്ലയിലെ 10 സ്‌കൂളിലാണ് നക്ഷത്രവനം പദ്ധതി നടപ്പാക്കുന്നത്. ഡോ. പി.സൗമ്യ, പി.വി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 




November 08
12:53 2017

Write a Comment

Related News