പൂമ്പാറ്റകളുടെ ഫോട്ടോപ്രദർശനം
മാത്തിൽ: മാത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.ശരത്, പി.വി.സാരംഗ് എന്നീ വിദ്യാർഥികൾ പകർത്തിയ മുപ്പതിലധികം പൂമ്പാറ്റകളുടെ ചിത്രപ്രദർശനം നടത്തി. പ്രിൻസിപ്പൽ ഐ.സി.ജയശ്രീ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ പി.ഭരതൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.പ്രേമചന്ദ്രൻ, കെ.വി.കരുണാകരൻ, എം.എസ്.സീമ, ക്ലബ്ബ് കോ ഓർഡിനേറ്റർ പി.വി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
November 08
12:53
2017