SEED News

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സീഡിന്റെ കുട്ടി കൂട്ടായ്മ



അവിട്ടത്തൂരില്‍ നടന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തില്‍ സീഡ് വിദ്യാര്‍ഥികള്‍ ഒരുക്കിയ ലഘുഭക്ഷണശാല


അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.എച്ച്.എസിലെ സീഡ് വിദ്യാര്‍ഥികള്‍ ഉപജില്ല കലോത്സവ നഗരിയില്‍ ലഘുഭക്ഷണശാല ഒരുക്കിയത് ശ്രദ്ധേയമായി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളിലൂടെ നടത്തിയ ഭക്ഷണശാല വിജയമായിരുന്നു. ഈ ലഘുസംരംഭം നടത്താനാവശ്യമായ വിഭവസമാഹരണം കുട്ടികള്‍ നേരിട്ട് ഏറ്റെടുത്താണ് ചെയ്തത്. നാടന്‍ വിഭവങ്ങളാണ് ഭക്ഷണശാലയിലൂടെ വിതരണം ചെയ്തത്. ഇതില്‍ നിന്ന് ലഭിച്ച വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും, വ്യക്തിത്വ വികാസ പരിശീലന പരിപാടികള്‍ക്കുമായി വിനിയോഗിക്കുമെന്ന് സീഡ് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപകരായ എന്‍.എന്‍.രാമന്‍, സി.ജെ.ജോസ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, സുജ.കെ.എസ്., സീഡ് കോര്‍ഡിനേറ്റര്‍ രമ.കെ.മേനോന്‍, സീഡ് ലീഡര്‍ ഗോകുല്‍ തേജസ്സ്, സീഡ് അംഗങ്ങളായ അമല്‍.വി.ജെ., അനന്തു കൃഷ്ണ. പി.ബി., രാഹുല്‍ വര്‍മ്മ, ഉത്രാജ്, ആദിത്യന്‍, ജെസ്നോ, ബ്രിട്ടോ ബെന്നി, അഭിനവ് എന്നിവര്‍ നേതൃത്വം നല്‍കി.  

November 21
12:53 2017

Write a Comment

Related News