SEED News

പാമ്പുകളെക്കുറിച്ചറിഞ്ഞ് സീഡ് ക്ലബ്ബ് വിദ്യാർഥികൾ

കൊപ്പം: പാമ്പുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനക്ലാസ് നടത്തി.  കൈപ്പുറം അബ്ബാസ് ക്ലാസിന് നേതൃത്വം നൽകി. 
പാമ്പുകളുടെ എല്ലാവിധ സവിശേഷതകളെക്കുറിച്ചും വിവരിച്ച ക്ലാസിൽ വിവിധയിനം പാമ്പുകളുടെ പ്രദർശനവുമുണ്ടായി. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, അധ്യാപകരായ എൻ.എ. ബീന, ജെ. നരേന്ദ്രൻ, മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു.

November 25
12:53 2017

Write a Comment

Related News