SEED News

മാതൃഭൂമി-ഗ്രീൻവെയ്ൻ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം

മാവേലിക്കര: മാതൃഭൂമി സീഡും പരിസ്ഥിതി സംഘടനയായ ഗ്രീൻവെയ്‌നും ചേർന്ന് ജില്ലയിലെ സ്‌കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുന്നു. 
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉളുന്തി എച്ച്.ഐ.ജെ യു.പി. സ്‌കൂളിൽ ഗ്രീൻവെയ്ൻ സംസ്ഥാന കോ-ഓർഡിനേറ്റർ റാഫി രാമനാഥ് വൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു.
എസ്.എം.സി. ചെയർമാൻ ജോസഫ്കുട്ടി കടവിൽ അധ്യക്ഷനായി. ചെങ്ങന്നൂർ ബി.പി.ഒ. ബിനു ജോർജ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് ലീന ടി.എം, കെ.എം.ഹരിലാൽ, നന്ദകുമാർ, മുരളി കാട്ടൂർ, സീഡ് കോ-ഓർഡിനേറ്റർ ജയറാണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

November 29
12:53 2017

Write a Comment

Related News