SEED News

കാടുതെളിക്കാൻ ഞങ്ങളുണ്ട്; സഹായിക്കാമോയെന്ന് കുട്ടികൾ

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാൻ ഞങ്ങളുണ്ടെന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ. 
   ആറ്‌ അളക്കാൻ സൗകര്യത്തിന് കുട്ടികൾ കാടുവെട്ടിത്തെളിക്കും. സർവേസംഘത്തെ സഹായിക്കാൻ ആളില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടാണ് ശ്രമദാനം നടക്കാൻ കുട്ടികൾ തീരുമാനിച്ചത്. 
 പ്രവർത്തനത്തിൽ തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾ ആറിന് സമീപം ഗൃഹസമ്പർക്കം നടത്തും. കാടു വെട്ടിത്തെളിച്ച് അളക്കൽ പൂർത്തിയാക്കിയ സ്ഥലത്ത് കുട്ടികൾ നാട്ടുമാവിൻതൈ നടും. സീഡ് കോ-ഓർഡിനേറ്റർ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ക്ലബ് ഭാരവാഹികളായ ആദിത്യൻ വി.കുമാർ, ലക്ഷ്മിപ്രിയ, റിയ എലിസബത്ത്, ഗൗരി നന്ദന എന്നിവർ ചേർന്നാണ് തീരുമാനം എടുത്തത്.  

December 01
12:53 2017

Write a Comment

Related News