SEED News

കടക്കരപ്പള്ളി ഗവ. എൽ.പി. സ്‌കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു

ചേർത്തല: മാതൃഭൂമി സീഡ് ക്ലബ്ബും ഗ്രീൻലീഫ് നേച്ചറും ചേർന്ന് കടക്കരപ്പള്ളി ഗവ.എൽ.പി. സ്‌കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു. ചേർത്തല താലൂക്കിലെ 25 സ്‌കൂളിൽ ഇത്തരത്തിൽ പാർക്കൊരുക്കുന്നുണ്ട്. വിവിധയിനം ഫലവൃക്ഷങ്ങളാണ് പദ്ധതി പ്രകാരം നട്ടു പരിപാലിക്കുന്നത്. 
ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമിജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യാബെന്നി നിർവഹിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ ലീഫ് നേച്ചർ വൈസ് പ്രസിഡന്റ് ആർ.വേണുഗോപാൽ അധ്യക്ഷനായി. 
പരിസ്ഥിതി പ്രവർത്തക ഡോ. ലതയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സീഡ് ജില്ലാ കോ-ഓർഡിനേറ്റർ അമൃതാ സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജഗദീഷ്, ഗീതമ്മ, ഗ്രീൻലീഫ് നേച്ചർ സെക്രട്ടറി അനിൽവെമ്പള്ളി, സി.പി.കർത്താ, ഡോ. േപ്രംകുമാർ തുടങ്ങിയവർ പങ്കെടുത്തു

December 01
12:53 2017

Write a Comment

Related News