SEED News

ജൈവവാഴക്കൃഷി വിളവെടുത്ത്‌ കുലിക്കിലിയാട് എസ്.വി.എ.യു.പി.സ്‌കൂൾ

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ്ക്ലബ്ബ് ജൈവവാഴക്കൃഷി വിളവെടുപ്പ് നടത്തി. വാഴക്കുലകൾ പ്രഭാതഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.
40 കിലോഗ്രാം വരുന്ന കുല കഴിഞ്ഞദിവസം ലഭിച്ചു. പ്രധാനാധ്യാപകൻ എം. മോഹനൻ, സീഡ് കോ-ഓർഡിനേറ്റർ അബു, എ.എം. ദേവേസന, അബുദുൾഖാദർ, ഷെഫീഖ്, ഗോവിന്ദൻകുട്ടി, പ്രദീപ് എന്നിവർ  നേതൃത്വം നൽകി.

December 01
12:53 2017

Write a Comment

Related News