SEED News

ഊർജോപയോഗം കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികൾ

 മുള്ളേരിയ : നിത്യജീവിതത്തിൽ ഊർജോപയോഗം കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി  മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികൾ രംഗത്തിറങ്ങി.എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി നിയന്ത്രിക്കുവാൻ സാധിക്കുമെന്ന് കുട്ടികൾ മനസ്സിലാക്കുകയും അത് അവരുടെ വീടുകളിലും സമീപ വീടുകളിലും പ്രചാരണം നടത്തുകയും ചെയ്തു .കുട്ടികൾക്ക് മാർഗനിർദേശം  നൽകുവാൻ  കെ എസ് ഇ ബി യിലെ  അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.വി.വി.രാജീവൻ സ്കൂളിലെത്തി  ക്ലാസ് നടത്തി .കുട്ടികൾക്ക് എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ.കേശവ മണിയാണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ഹെഡ്മാസ്റ്റർ അശോക അരളിതായ ,സീഡ് കോ ഓർഡിനേറ്റർ എം  സാവിത്രി, ബേബി ലത .എം , ഗോപാലകൃഷ്ണ .എൻ,ബാലസുബ്രഹ്മണ്യ , എ .പ്രേമ , ചേതന.ബി  എന്നിവർ സംസാരിച്ചു .

December 05
12:53 2017

Write a Comment

Related News