SEED News

ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ്, ലക്ഷ്യമിടുന്നത് ജലസംരക്ഷണ ബോധവത്കരണം


കൊപ്പം: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ് പ്രവർത്തകർ. നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് 10 മിനിറ്റ്‌ നീണ്ടുനിൽക്കുന്ന ഹ്രസ്വചിത്രം തയ്യാറാക്കിയത്. വിദ്യാർഥികളും അധ്യാപകരുമാണ് ചിത്രത്തിന്റെ പിന്നണിയിൽ.
ജലസംരക്ഷണവുമായി ബന്ധപ്പെട്ട ആശയപ്രചാരണത്തിനായാണ് ചിത്രം നിർമിച്ചിട്ടുളളത്. ‘ഒഴുകാം...ഒരു ജലരേഖ’ എന്ന പേരിലുള്ള ചിത്രം നിർമിച്ചിരിക്കുന്നത് ജനതാ ഫിലിംസ് എന്ന ബാനറിലാണ്.
കഥയും തിരക്കഥയും സംവിധാനവും നിർമാണവും എല്ലാം അധ്യാപകർതന്നെയാണ്. സ്കൂളിലെ വിദ്യാർഥികളാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ പ്രകാശനം സിനിമാതാരം അനുമോൾ നിർവഹിച്ചു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എം.വി. അനിൽകുമാർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, സ്റ്റാഫ് സെക്രട്ടറി കെ. പ്രമോദ്, പി.എസ്. ഹമീദ്, കെ.കെ. ഷംസുദ്ദീൻ, കരീം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ചിത്രത്തിന്റെ പ്രദർശനവും ചർച്ചയും നടന്നു. അനുമോൾ, ടി.എം. സുധ, കവി പി. രാമൻ, സുമേഷ് കണ്ണൻ, എം.കെ. ബീന, കെ. സുധ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ചിത്രനിർമാണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും അണിയറപ്രവർത്തകർ വിവരിച്ചു.

December 23
12:53 2017

Write a Comment

Related News