SEED News

ഊർജസംരക്ഷണ സന്ദേശവുമായി സീഡ് ക്ലബ്ബ്

 
ഒറ്റപ്പാലം: ഊർജം സംരക്ഷിക്കൂ തലമുറകളെ ഇരുട്ടിലാക്കാതിരിക്കൂ എന്ന സന്ദേശവുമായാണ്‌ ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തകർ ദേശീയ ഊർജസംരക്ഷണ ദിനത്തിൽ വീടുകളിലെത്തി ബോധവത്കരണം നടത്തിയത്. 
എൽ.ഇ.ഡി. ബൾബുകളെ പ്രോത്സാഹിപ്പിക്കാൻ സീഡ് പ്രവർത്തകർ സ്വരൂപിച്ച പണംകൊണ്ട് എൽ.ഇ.ഡി. ബൾബുകൾ വാങ്ങി വിതരണംചെയ്തു. കാളിയംപറമ്പ് കോളനിയിലെ അഞ്ച്‌ വീടുകളിലാണ് സൗജന്യമായി ബൾബ് നൽകിയത്. ഊർജ സംരക്ഷണ പ്രതിജ്ഞ, ക്ലാസ് എന്നിവയും നടന്നു. 
പ്രധാനാധ്യാപിക കെ. ചന്ദ്രിക, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതൻ, കെ. ശ്രീകുമാരി, ഇ. ജലജ, കെ.എ. സീതാലക്ഷ്മി, സീഡ് ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

December 23
12:53 2017

Write a Comment

Related News