SEED News

​നക്ഷത്രവന൦ - ജൈവവൈവിധ്യആയുർവേദഗ്രാമം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു:എടനീർ

കാസറഗോഡ് : 

മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിക്ക്  എടനീരിൽ തുടക്കമായി.സ്വാമിജീസ് ഹയർ സെക്ക െൻററി സ്‌കൂളിലിലെ സീഡ് ക്ലബ്ബ് നേതൃത്വത്തിൽ നടത്തുന്ന പദ്ധതി സ്‌കൂളിലെ എൻ എസ്  എസ്  യൂണിറ്റി െൻറ സഹകരണത്തോടെയാണ് വനമൊരുക്കി പരിപാലനം ചെയ്യുന്നത്.സ്‌കൂളിന് 100 മീറ്ററകലെ എടനീരിലെ വിഷ്ണുമംഗല ക്ഷേത്രപരിസരത്തെ അര ഏക്കറോളം വരുന്ന വനഭൂമിയിലാണ് 27 നക്ഷത്രവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നത്.100 വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നാഴ്ചയോളം കഠിനാദ്ധ്വാനം ചെയ്താണ് ജൈവവേലിയോടെ  വനഭൂമിഒരുക്കുന്നത്

എടനീരിലെ വിദ്യാർത്ഥികൾക്ക്,  

"അശ്വതി - കാഞ്ഞിരം,ഭരണി -നെല്ലി,കാർത്തിക-അത്തി,രോഹിണി ഞാവൽ,

മകീര്യം - കരിങ്ങാലി,തിരുവാതിര-കരിമരം,പുണർതം-മുള,പൂയം-അരയാൽ,ആയില്യം-നാഗപൂരം,

മകം-പേരാൽ,പൂരം -പ്ലാശ്,ഉത്രം -ഇത്തി,അത്തം-അമ്പഴം,ചിത്തിര-കൂവളം,ചോതി-നീർമരുത്,

വിശാഖം-വയ്യങ്കത,അനിഴം -ഇലഞ്ഞി ,തൃക്കേട്ട - വെട്ടി ,മൂലം പൈൻ ,പൂരാടം -ആറ്റുവഞ്ചി ,ഉത്രാടം -പ്ളാവ്, 

തിരുവോണം -എരുക്ക് ,അവിട്ടം -വഹ്നി ,ചതയം -കടമ്പ് ,പൂരുട്ടാതി -തേൻമാവ് ,ഉത്രട്ടാതി -ആര്യവേപ്പ്, രേവതി -ഇരിപ്പ"  എന്നിങ്ങനെ 27 നക്ഷത്രമരങ്ങളുടെ പേരുകളും അവയുടെ ഔഷധ ഗുണങ്ങളും ഇപ്പോൾ മന:പ്പാഠമാണ്.ഓരോ വിദ്യാർത്ഥിയും അവരുടെ നക്ഷത്രമരം സംരക്ഷിച്ച് പരിപാലിക്കുന്നതോടെ പ്രകൃതിസംരക്ഷണം യാഥാർഥ്യമാക്കുകയാണ് വിദ്യാർഥികളിലൂടെ.....  

നക്ഷത്രവനത്തി െൻറ ഉദ്ഘാടനം  എൻ എ നെല്ലിക്കുന്ന്  എം എൽ എ,കാസറഗോഡ് , 

വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തും, മുളന്തൈ നട്ടും ഉദ്ഘാടനം നിർവഹിച്ചു."മനുഷ്യന് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ആയുർവേദമാണ് നക്ഷത്രവനമെന്ന്‌ എം എൽ എ അഭിപ്രായപ്പെട്ടു".

ചെങ്കള പഞ്ചായത്ത്  പ്രസിഡൻറ് ഷാഹിന സലീം,സി എം ഒ ഡോ:വിജയ(ആയുർവേദ ഹോസ്പിറ്റൽ,കാസറഗോഡ്) തുടങ്ങിയവർ മുഖ്യാതിഥികളായി.വൈദ്യരത്നം ഔഷധശാല സെയിൽസ് മാനേജർ പി സുദേവ് നക്ഷത്രവനത്തെ പറ്റിയും അതി െൻറ  ആവശ്യകതയെപ്പറ്റിയും വിശദീകരിച്ചു.

December 23
12:53 2017

Write a Comment

Related News