SEED News

ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്കൂളിൽ തുടങ്ങി

ചേർത്തല: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി. സ്കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി. 
ജന്മനക്ഷത്ര വൃക്ഷങ്ങൾ വിദ്യാലയങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി.
 വൈദ്യരത്നം സോണൽമാനേജർ കെ.സി.സുരേഷ്‌കുമാർ വൃക്ഷത്തൈനട്ടു എസ്.എം.സി. ചെയർമാൻ ആർ.സജികുമാർ അധ്യക്ഷനായി.
 ഫീൽഡ് ഓഫീസർ ബിനേഷ് ക്ലാസെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്. ജ്യോതികല, 
സീഡ് കോ-ഓർഡിനേറ്റർ പി.വിമല, സീഡ് എക്സിക്യൂട്ടീവ് 
അമൃത തുടങ്ങിയവർ പങ്കെടുത്തു.  

December 23
12:53 2017

Write a Comment

Related News