SEED News

പാടത്ത് വിത്തെറിഞ്ഞ് തമ്പകച്ചുവട് സ്‌കൂളിലെ കുട്ടികൾ

നേതൃത്വം നൽകി 
മാതൃഭൂമി സീഡ് ക്ലബ് 
മണ്ണഞ്ചേരി: പേന പിടിക്കുന്ന കൈകൾകൊണ്ട് വിത്തെറിഞ്ഞ് തമ്പകച്ചുവട് സ്‌കൂളിലെ കുട്ടികൾ. 
നെൽകൃഷിക്ക് വിത്ത് വിതച്ചാണ് പുതിയ മാറ്റത്തിന് തമ്പകച്ചുവട് യു.പി.സ്‌കൂളിലെ വിദ്യാർഥികൾ തുടക്കം കുറിച്ചത്. മണ്ണഞ്ചേരി തെക്കേക്കരി രണ്ടേക്കർ പാടശേഖരത്താണ് ശനിയാഴ്ച വിത്തിട്ടത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കൃഷി ചെയ്യുന്നത്. 
 മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷും ജില്ലാപ്പഞ്ചായത്ത് അംഗം ജുമൈലത്തും ചേർന്ന് വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. എസ്.എം.സി യും കുട്ടികൾക്ക് പിന്തുണയുമായി കൂടെയുണ്ട്. മുളക്കുന്നതുവരെ കിളികളിൽനിന്ന് വിത്തിനെ സംരക്ഷിക്കാനായി കുട്ടികൾ പാടശേഖരത്ത് കാവലുണ്ടാകും.
 ക്ലാസ് സമയത്ത് രക്ഷാകർത്താക്കളാണ് കാവലിന് ഉണ്ടാവുക. കൃഷിവകുപ്പാണ് വിത്തും വളവും നൽകുന്നത്. പച്ചക്കറി കൃഷി മുൻവർഷങ്ങളിൽ ചെയ്ത് വിജയിപ്പിച്ചിരുന്നു. വിത്ത് വിതക്കൽ ചടങ്ങിൽ മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാർ, പഞ്ചായത്തംഗം എസ്.നവാസ്, കൃഷി ഓഫീസർ റെജി, പ്രഥമാധ്യാപകൻ പി.ജി.വേണു, സീഡ് കൺവീനർ സുബാബു, അധ്യാപകരായ ജോമി ജോസ്, പി.ജി.പൊന്നമ്മ തുടങ്ങിയവർ പങ്കെടുത്തു.


 തമ്പകച്ചുവട് യൂ.പി. സ്‌കൂളിലെ വിദ്യാർഥികൾ തെക്കേക്കരി പാടശേഖരത്ത് നടത്തുന്ന 
നെൽകൃഷിക്ക് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷും ജില്ലാപ്പഞ്ചായത്ത് അംഗം ജുമൈലത്തും ചേർന്ന് വിത്ത് വിതക്കുന്നു

January 13
12:53 2018

Write a Comment

Related News