SEED News

ശീതകാല പച്ചക്കറി കൃഷിയുമായി

കായണ്ണബസാർ: ശീതകാല പച്ചക്കറി കൃഷി സ്കൂൾ മൈതാനത്ത് വിജയകരമായി ഉല്പാദിപ്പിക്കുകയാണ് മാട്ടനോട് എ.യു.പി സ്കൂൾ സീഡ് പ്രവർത്തകർ .
ശീതകാല പച്ചക്കറിയിനങ്ങളായ കാബേജ്, കോളി ഫ്ലവർ, ക്യാപ്സിക്കം തുടങ്ങിയ നൂറോളം ഗ്രോ ബാഗുകളിൽ      ഇവർ ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലും കുട്ടികളുടെ ക്യഷിക്ക് നല്ല വിളവു ലഭിച്ചിരുന്നു. ജൈവവളങ്ങൾ മാത്രമുപയോഗിച്ചുള്ള ഈ കൃഷിയിൽ നിന്നുമുള്ള പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് പ്രയോജനപ്പെടുത്തി വരുന്നു. ശീതകാല ഇനങ്ങൾ കൂടാതെ ചീര, വെണ്ട, വഴുതിന, കുമ്പളം, വെള്ളരി, തുടങ്ങിയവ സ്കൂളിനു സമീപത്തുള്ള വയലിൽ ഇവർ കൃഷി ചെയ്തു വരുന്നു. റെയിൽഷെൽട്ടർ, ഡ്രിപ്പ് ഇറിഗേഷൻ തുടങ്ങിയ പുതിയ കൃഷി രീതികളും കായണ്ണ കൃഷിഭവന്റെ സഹകരണത്തോടെ കുട്ടി കർഷകർ ഒരുക്കി വരുന്നു. സീഡ് കോ-ഓർഡിനേറ്റർ ടി.കെ ദിനേശ് കുമാർ, അദ്വൈത് ,മുഹമ്മദ് ഷാമിൽ, ഹരി നിർമ്മൽ, യദു കൃഷ്ണ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

January 24
12:53 2018

Write a Comment

Related News