reporter News

മരക്കാടിത്തോട് മരണത്തിന്റെ നിഴലിൽ

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി കുറ്റ്യാടിപ്പുഴയിൽ എത്തിച്ചേരുന്ന മരക്കാടിത്തോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.വർഷങ്ങൾക്കു മുമ്പ് പേരാമ്പ്ര നിവാസികളുടെ പ്രധാന ജലസ്രോതസ്സായിരുന്ന ഈ തോട് ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രമാണ്.തന്മൂലം പകർച്ചവ്യാധികളുടേയും കൊതുകുകളുടേയും ഈറ്റില്ലമായി ഈ തോട് മാറിയിരിക്കുന്നു.മരക്കാടിത്തോടിന്റെ പുനരുദ്ധാരണപ്രവൃത്തി ചെമ്പ്ര മുതൽ പൈതോത്ത് റോഡു വരെ ഒന്നാം ഘട്ടമായും പൈതോത്ത് റോഡു മുതൽ ടി.ബി.റോഡു വരെ രണ്ടാം ഘട്ടമായും കേരള സർക്കാർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചു. എങ്കിലും തുടർ ശുചീകരണ പ്രവൃത്തികൾ നടക്കാത്തതിനാൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് നീരൊഴുക്ക് നിലച്ച അവസ്ഥയിലാണ് മരക്കാടിത്തോട്.അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും പകർച്ചവ്യാധികളുടെ വ്യാപനത്തിനും സാധ്യത ഏറെയാണ്. പഞ്ചായത്ത് അധികൃതരിൽ നിന്നും ഈ പ്രശ്ന പരിഹാരത്തിനുള്ള അടിയന്തര നടപടികൾ ഉണ്ടാവണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായി ഉയർന്നു വന്നിട്ടുണ്ട്‌.മരക്കാടിത്തോടിനെ മാലിന്യ രഹിതമാക്കി, പേരാമ്പ്രയുടെ അ മൂല്യസമ്പത്താക്കി പരിരക്ഷിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും ഊർജ്ജിതമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അമൂല്യമായ ഈ ജലസ്രോതസ്സ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും'

അന്ന ജസ്റ്റിൻ
സെന്റ് മീരാസ് പബ്ലിക് സ്കൂൾ - കല്ലോട്, പേരാമ്പ്ര

January 24
12:53 2018

Write a Comment