SEED News

ശലഭോദ്യാനമൊരുക്കി കാരറ സ്കൂളിലെ സീഡ് ക്ലബ്ബ്


കാരറ ജി.യു.പി.എസിലെ ശലഭോദ്യാനം എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
അഗളി: കാരറ ജി.യു.പി.എസിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ശലഭോദ്യാനമൊരുക്കി. മുല്ല, ജമന്തി, റോസ്, വെള്ളിലാവള്ളി, കിലുക്കി, ബെന്തി തുടങ്ങിയ അൻപതോളം ഇനത്തിൽപ്പെട്ട ചെടികളാണ് ഉദ്യാനത്തിൽ നട്ടുവളർത്തിയിരിക്കുന്നത്.അന്തർസംസ്ഥാന അതിർത്തിയായ ആനക്കട്ടിയിൽ പ്രവർത്തിക്കുന്ന ഡോ. സലീംഅലി പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധരുടെ ഉപദേശത്തിലാണ് വിദ്യാർഥികൾ ഉദ്യാനം തയ്യാറാക്കിയത്.
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച എം.ബി. രാജേഷ് എം.പി. നിർവഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീരേശൻ അധ്യക്ഷയായി. 
അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം സി. രാധാകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ശിവശങ്കർ, പ്രധാനാധ്യാപകൻ പി.ജി. ജെയിംസ്, പി.ടി.എ. പ്രസിഡന്റ് ഹേമചന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർമാരായ പാപ്പ കെ., അനിത ടി.പി. എന്നിവർ സംസാരിച്ചു.

January 31
12:53 2018

Write a Comment

Related News