SEED News

പേപ്പർപ്പേന നിർമാണ ശില്പശാലയും ബോധവത്‌കരണ ക്ലാസും

 
തൃത്താല : ഞാങ്ങാട്ടിരി എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർപ്പേന നിർമാണവും ബോധവത്‌കരണ ക്ലാസും നടന്നു. സർക്കർ നടപ്പാക്കിവരുന്ന 'ഗ്രീൻ പ്രോട്ടോക്കോൾ' പദ്ധതി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
 പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കി പ്രകൃതി സൗഹൃദമായ പേപ്പർപ്പേനയുടെ പ്രചാരം പരമാധി ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പർപ്പേന നിർമാണക്യാമ്പും ബോധവത്‌കരണ ക്ലാസും സംഘടിപ്പിച്ചത്. 
ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ അവാർഡ് ജേതാവ് മോഴികുന്നത്ത് ബ്രഹ്മദത്തൻ നിർവഹിച്ചു. പ്രധാനാധ്യാപിക വി.കെ. നന്ദിനി അധ്യക്ഷയായി. 
കൂറ്റനാട് പ്രതീക്ഷ ഡേ കെയർ ട്രെയ്‌നർമാരായ ദിജി, ഷിൽജ എന്നിവർ പേപ്പർപ്പേന നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി.

January 31
12:53 2018

Write a Comment

Related News