SEED News

എ.യു.പി. സ്കൂളിൽ ശലഭോദ്യാനം


അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടയ്ക്കാപ്പുത്തൂർ സംസ്‌കൃതിയുമായി ചേർന്ന്‌ ജൈവവൈവിധ്യ ശലഭോദ്യാനം നിർമിച്ചു.  ഉദ്യാനത്തി​ലേക്കാവശ്യമായ മുഴുവൻ തൈകളും സംസ്‌കൃതിയാണ്‌ നൽകിയത്‌. 
   പാർക്കിന്റെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ. സരള, മുരളീധരൻ, സംസ്‌കൃതി പ്രവർത്തകരായ രാജേഷ്‌ അടയ്ക്കാപ്പുത്തൂർ, യു.സി. വാസുദേവൻ ഉണ്ണി, കെ. ജയദേവൻ, വാർഡ്‌ അംഗം കെ.ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ തൈകൾനട്ട്‌ നിർവഹിച്ചു. റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌.ശലഭോദ്യാന പാർക്ക്‌ നിർമാണത്തിന്‌ സീഡ്‌ കോ-ഓർഡിനേറ്റർ ഇ. സുരേന്ദ്രൻ, ജനാർദനൻ, സന്ദീപ്‌, ഷമീർ, സുബൈർ, സീഡ്‌ പോലീസംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

January 31
12:53 2018

Write a Comment

Related News