SEED News

ഭാരതപ്പുഴയിൽ കോളിഫോം ബാക്ടീരിയയുടെ തോത് കൂടുന്നു, പഠനവുമായി സീഡ് വിദ്യാർഥികൾ

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സീഡ് വിദ്യാർഥികൾ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദന്റെയും നേതൃത്വത്തിലാണ് പഠനം നടത്തിയത്.
2015-16 വർഷത്തിൽ ഭാരതപ്പുഴയിലെ പട്ടാമ്പി സ്റ്റാൻഡ്, ഷൊർണൂർ പള്ളം, ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലെ കുടിവെള്ളപദ്ധതികളുടെ സമീപത്തുനിന്ന് വെള്ളം ശേഖരിച്ചാണ് ആദ്യം ഗുണനിലവാരപരിശോധന നടത്തിയത്. പദ്ധതികൾക്ക് സമീപത്തെ വൃത്തിഹീനമായ സാഹചര്യങ്ങളും ഉയർന്ന കോളീഫോം ബാക്ടീരിയനിരക്കും ഉൾപ്പെടെയുള്ള റിപ്പോർട്ട് അന്ന് കളക്ടർക്കും ജനപ്രതിനിധികൾക്കും സമർപ്പിച്ചിരുന്നു. 
2016-17-ൽ ഇതേ സ്ഥലങ്ങളിലെ വെള്ളത്തിൽ പരിശോധന നടത്തിയപ്പോൾ 100 മില്ലിലിറ്റർ വെള്ളത്തിൽ 11 എന്നതോതിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി. ഇത്തവണ പട്ടാമ്പി കുടിവെള്ളപദ്ധതിക്ക് സമീപത്തുനിന്ന് എടുത്ത 100 മില്ലിലിറ്റർ വെള്ളത്തിൽ 35, ഷൊർണൂരിൽ 15, ഒറ്റപ്പാലത്ത് 4 എന്നതോതിൽ ഇ-കോളി ബാക്ടീരിയാ സാന്നിധ്യം  ണ്ടെത്തി. 
മൂന്നുവർഷത്തെയും പഠനറിപ്പോർട്ടുകൾ കളക്ടർ ഡോ. പി. സുരേഷ് ബാബുവിന് കൈമാറി.

February 07
12:53 2018

Write a Comment

Related News