SEED News

കാടറിയാൻ പഠനയാത്ര

കാടിനെയും വന്യജീവികളെയും അടുത്തറിയാൻ പ്രകൃതിപഠനയാത്ര നടത്തി. കരിപ്പാൽ എസ്.വി.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളായ വിദ്യാർഥികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തിയത്.
കേരള വനം-വന്യജീവി വകുപ്പിന്റെ ആറളം റേഞ്ച്, കൊട്ടിയൂർ വന്യജീവി സങ്കേതവും കുട്ടികൾക്ക് നവ്യാനുഭവമായി. വിവിധതരം ചെടികൾ, മരങ്ങൾ, മൃഗങ്ങൾ, ചിത്രശലഭങ്ങൾ തുടങ്ങിയ ജീവജാലങ്ങളെ കുട്ടികൾക്ക് അടുത്തറിയാൻ യാത്ര സഹായിച്ചു.

ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.പി.രാമചന്ദ്രൻ, ഇൻഫർമേഷൻ ഓഫീസർ, ഫോറസ്റ്റ് ഗാർഡുമാർ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. പരിസ്ഥിതി ക്ലബ്ബ് കോ ഓർഡിനേറ്റർ എൻ.കെ.ജയന്തി, അധ്യാപകരായ കെ.ബിന്ദു, കെ.കെ.സനൂപ്, പി.പി. ബിന്ദു, കെ.സി.ബിന്ദു, സൗമ്യ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നല്കി.


February 09
12:53 2018

Write a Comment

Related News