SEED News

പ്രകൃതിയിൽനിന്ന് കൗതുകങ്ങളിലേക്ക്



എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിൽ ചിത്ര-കരകൗശല മേള സംഘടിപ്പിച്ചു. പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു പ്രദർശന വസ്തുക്കളുണ്ടാക്കിയത്. ചിരട്ട, ചകിരി, കല്ലുമ്മക്കായ തോട്, കടലാസ്, മൈദ എന്നിവ ഉപയോഗിച്ച് മനോഹരമായ രൂപങ്ങൾ വിദ്യാർഥികളുണ്ടാക്കി. സ്വച്ഛ് ഭാരത് സന്ദേശവുമായി കടലാസ് കൊണ്ട് ഉണ്ടാക്കിയ ശുചിമുറിയുടെ മാതൃക കാഴ്ചക്കാരെ ആകർഷിച്ചു.

മാനേജിങ് ഡയറക്ടർ എ.ടി.അബ്ദുൽ സലാം, പ്രിൻസിപ്പൽ പ്രിയ പ്രമോദ്, സീഡ് കോ ഓർഡിനേറ്റർ കെ.പി.സുനിത, അധ്യാപികമാരായ ലിജിന, സക്കീന, ഹിത എന്നിവർ നേതൃത്വം നൽകി.


February 09
12:53 2018

Write a Comment

Related News