SEED News

ആയുർവേദ കോളേജിൽ നക്ഷത്രവനം

പരിയാരം ആയുർവേദ കോളേജിൽ മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നുള്ള നക്ഷത്രവനം പദ്ധതി ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോളേജ് പ്രിസിപ്പൽ ഡോ. സി.ശോഭനയ്ക്ക് നെല്ലിമരത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പരിയാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണൻ, വൈദ്യരത്നം സെയിൽസ് മാനേജർ പി.സുദേവ്, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബിജിഷ ബാലകൃഷ്ണൻ, റിപ്പോർട്ടർ വിനോദ് പരിയാരം എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് 27 നക്ഷത്രങ്ങളുടെയും പേരിൽ കല്പിക്കപ്പെട്ടിട്ടുള്ള 27 മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് പദ്ധതി. വൃക്ഷങ്ങളുടെ ഗുണങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനും അനുഭവിച്ചറിയുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തും ജില്ലയിലും മെട്രോ നഗരങ്ങളിലും ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.





February 09
12:53 2018

Write a Comment

Related News