SEED News

പോലീസിനെ അഭിനന്ദിക്കാൻ പുളിമാങ്ങയുമായി

വളപട്ടണം: ദേശീയതലത്തിൽ മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം നേടിയ വളപട്ടണം സ്റ്റേഷനിലെ പോലീസുകാരെ അനുമോദിക്കാൻ പാലോട്ടുവയൽ ആർ.കെ.യു.പി.എസ്. സീഡംഗങ്ങളെത്തി.

ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച പോലീസുകാരെ കാണാനെത്തിയ സീഡംഗങ്ങൾ കൈനിറയെ മാമ്പഴങ്ങളും കരുതിയിരുന്നു.

പുതിയ മാന്തോപ്പും മധുരമൂറുന്ന മാമ്പഴക്കാലവും സൃഷ്ടിക്കാൻ സീഡംഗങ്ങൾ ഇറങ്ങിത്തിരിച്ചപ്പൊൾ വളപട്ടണം പോലീസ് സ്റ്റേഷനിലുള്ള മാവിൻതൈകൾ നട്ട് സംരക്ഷിക്കാൻ കുട്ടികൾക്ക് നൽകിയിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും ഒരിക്കൽ പോലീസ് സ്റ്റേഷനിലേക്കെത്തിയപ്പോൾ പോലീസുകാർക്ക് കൊടുക്കാനായി മാമ്പഴങ്ങൾ കൂടെക്കരുതാൻ അവർ മറന്നില്ല.

സ്കൂൾ പ്രഥമാധ്യാപിക പി.പുഷ്പജ, സീഡ് കോഓർഡിനേറ്റർ പി.പി.ജയശ്രീ, എം.ജി.സജിത്ത് എന്നിവർ പങ്കെടുത്തു.



February 09
12:53 2018

Write a Comment

Related News